കോഴിക്കോട്: ഫറോക്കില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാരെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേററ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.[www.malabarflash.com]
സംഭവമറിച്ച് സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പുതന്നെ ഇയാള്‍ മരിച്ചിരുന്നു.
തമിഴ്‌നാട് സ്വദേശി കുബേര(32)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ക്ക് പരിക്കേറ്റതായും പിന്നീട് ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും പോലീസ് പറഞ്ഞു.
സംഭവമറിച്ച് സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പുതന്നെ ഇയാള്‍ മരിച്ചിരുന്നു.
കുബേരയ്ക്ക് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് കൂട്ടിച്ചേര്‍ത്തു. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment