Latest News

കണ്ണൂര്‍ വിമാനത്താവളത്തിന് 'അയാട്ട'യുടെ തിരിച്ചറിയല്‍ കോഡായി -സി.എന്‍.എന്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അയാട്ട (ഇന്റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍)യുടെ തിരിച്ചറിയല്‍ കോഡായി. സി.എന്‍.എന്‍. എന്നാണ് കണ്ണൂരിന്റെ കോഡ്. ലോകത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സി.എന്‍.എന്‍. എന്നത് കണ്ണൂര്‍ വിമാനത്താവളത്തെ കുറിക്കുന്ന കോഡായി പരിഗണിക്കും. [www.malabarflash.com]

മോണ്‍ട്രിയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയാട്ട ഇതുസംബന്ധിച്ച് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(കിയാല്‍)ന് അറിയിപ്പ് നല്‍കി. ലോകത്തെ 274 എയര്‍ലൈന്‍സുകള്‍ ചേര്‍ന്ന സംഘടനയാണ് അയാട്ട.

അതിനിടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മൂന്ന് എയ്‌റോബ്രിഡ്ജ് കൂടി ചൈനയില്‍നിന്ന് എത്തിക്കുന്നതിന് നടപടിയായി. നേരത്തേ ചൈനയില്‍നിന്നെത്തിയ മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിച്ചു. പുതിയ ബ്രിഡ്ജുകള്‍ രണ്ടുമാസത്തിനകം കൊച്ചിയിലേക്കും പിന്നീട് അഴീക്കല്‍ തുറമുഖംവഴി വിമാനത്താവളത്തിലേക്കും എത്തിക്കും.

റണ്‍വേ 4,000 അടിയായി നീട്ടുന്നതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനും നടപടി തുടങ്ങി. സ്ഥാലമുടമകളുമായി കളക്ടര്‍ ചര്‍ച്ച നടത്തി. 255 ഏക്കര്‍ സ്ഥലമാണ് റണ്‍വേ വികസനത്തിന് ഏറ്റെടുക്കുന്നത്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.