Latest News

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

ഉദുമ: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ 2017- 18 സേവന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്നു.[www.malabarflash.com]

ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യുടെ മുന്‍ ഗവര്‍ണര്‍ വിനീഷ് വിദ്യാധരന്‍ പുതിയ ഭാരവാഹികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. പ്രസിഡണ്ട് ടി.കെ അബ്ദുല്‍ നസീര്‍, സെക്രട്ടറി ഫറൂഖ് കാസ്മി, ട്രഷറര്‍ ഷരീഫ് കാപ്പില്‍, സി.എല്‍ റഷീദ്, അബ്ദുല്‍ ഖാദര്‍, പി.എം മുഹമ്മദ് ഹനീഫ്, കെ.സി ഇര്‍ഷാദ് എന്നിവരടക്കം 30 അംഗ കമ്മിറ്റി ചുമതലയേറ്റു. 

ഫിസ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ബി.എം ഫറൂക്ക് ചടങ്ങില്‍ വിശിഷ്ടാഥിതിയായിരുന്നു.
ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി നടപ്പിലാക്കി വരുന്ന കിടപ്പു രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി അല്‍ഫ പാലിയേറ്റീവ് കെയര്‍ എന്ന സംഘടന മുഖാന്തിരം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികള്‍ക്ക് നല്‍കുന്ന പതിനഞ്ചോളം വീല്‍ ചെയറുകളുടെ വിതരണോദ്ഘാടനം ബി.എം ഫറൂക്ക് നിര്‍വഹിച്ചു. 

കിടപ്പുരോഗികള്‍ക്കുള്ള മെഡിക്കല്‍ എക്യുപ്പ്‌മെന്റ്‌സ് വിതരണം പ്രമുഖ വ്യവസായി യു.കെ യൂസുഫ് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ റെസ്‌പോണ്‍ബിള്‍ സിറ്റി സണ്‍ അവാര്‍ഡ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ചാക്കോക്ക് സമ്മാനിച്ചു. 

ലയണ്‍സ് ഡി.ജി മെന്റര്‍ ലയണ്‍ കെ. ഗോപി, റീജിയനല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ മോഹന്‍ സോണ്‍, ചെയര്‍പേഴ്‌സണ്‍ ലയണ്‍ അഡ്വ. രമേശ്, ആല്‍ഫ പാലിയേറ്റീവ് കെയര്‍ കോഡിനേറ്റര്‍ ഡോ. സുര്‍ജിത്ത്, ദയ പാലിയേറ്റീവ് കെയര്‍ അഡൈ്വസര്‍ ഷറഫുദ്ദീന്‍, ടി.കെ അബ്ദുല്‍ നസീര്‍, ജലീല്‍ മുഹമ്മദ്, ഷരീഫ് കാപ്പില്‍, സി.യു മുഹമ്മദ് കുഞ്ഞി, ഷംസീര്‍ റസൂല്‍, ഫറുഖ് കാസ്മി പ്രസംഗിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.