Latest News

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കോൺഗ്രസ് എംഎൽഎ എം.വിൻസന്റ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റു ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തെ എം.എല്‍.എ ഹോസ്റ്റലില്‍നിന്നും പോലീസ് ആസ്ഥാനത്തെത്തിച്ചു. [www.malabarflash.com]

എം.എല്‍.എ ഹോസ്റ്റലില്‍നിന്ന് സ്വന്തം വാഹനത്തില്‍ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ എത്തിയ എം.എല്‍.എയെ അറസ്റ്റ് ചെയ്തശേഷം അവിടെനിന്ന് പോലീസ് വാഹനത്തില്‍ സംസ്ഥാന പോലീസ് ആസ്ഥാനത്തെത്തിച്ചു.

എം.എല്‍.എയെ ചോദ്യം ചെയ്യുന്നതിന് പോലീസ് സ്പീക്കറുടെ അനുമതി തേടിയിരുന്നു. ക്രിമിനല്‍ കേസില്‍പ്പെട്ട എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതിനും സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നകാര്യം സ്പീക്കറുടെ ഓഫീസ് പോലീസിനെ അറിയിച്ചിരുന്നു.

എം.എല്‍.എ ഹോസ്റ്റലില്‍നിന്ന് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്താലുണ്ടാകുന്ന വിവാദങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഘം പോലീസ് ആസ്ഥാനത്ത് വിന്‍സെന്റിനെ ചോദ്യംചെയ്യും. 

പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എം.എല്‍.എ ഹോസ്റ്റലിലെത്തി മൂന്ന് മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. എം.എല്‍.എ ഹോസ്റ്റല്‍ പരിസരത്ത് ഈ സമയത്ത് പോലീസിനെ വിന്യസിച്ചിരുന്നു.

എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ നല്‍കിയിട്ടുള്ള പരാതി. ഒരു കന്യാസ്ത്രിയെയും വൈദികനെയും തന്റെ സഹോദരനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കമുള്ളവ പോലീസ് ശേഖരിച്ചിട്ടുണ്ട്.

പരാതിക്കാരിയായ വീട്ടമ്മയുടെയും വിന്‍സെന്റിന്റെയും കോള്‍ രേഖകള്‍ പരിശോധിച്ച പോലീസ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ എം.എല്‍.എ 900 ലേറെത്തവണ വീട്ടമ്മയുടെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. 



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.