Latest News

ചേററുകുണ്ടില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

പളളിക്കര: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ചേറ്റുകുണ്ട് കടപ്പുറത്ത് മത്സ്യ ബന്ധനത്തിനിറക്കിയ തോണിയാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്.[www.malabarflash.com]

ആറ് മത്സ്യതൊഴിലാളികളും നീന്തി രക്ഷപെടുകയായിരുന്നു. കോട്ടിക്കുളത്തെ നിഷാന്ത്, ഗോപി, കൃഷ്ണന്‍, സുജിത്ത്, ദേവന്‍ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.

അപകടത്തില്‍പെട്ട് കോട്ടിക്കുളത്തെ ടി.ആര്‍.സി. ഒന്നാം കമ്പനിയുടെ തോണിയുടെ എഞ്ചിനുള്‍പെടെയുള്ളവ തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അപകടത്തില്‍പെട്ടവര്‍ ജില്ലാ ആശുത്രിയില്‍ ചികിത്സ തേടി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.