രാവിലെ റെയില്‍വേ ജീവനക്കാര്‍ ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടെ, ട്രാക്കിനടുത്ത് വെട്ടിമാറ്റിയ നിലയില്‍ ഒരു കൈപ്പത്തി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചെന്തിലോടിന് സമീപമുള്ള ഷിബിയുടെ മക്കളായ ഫെബ (9) ഫെബിന്‍ (6) എന്നിവരാണ് ദാരുണമായി മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ അച്ഛന്റേതാണ് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ മൃതദേഹം സമീപത്തെ വേളി കായലില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
കുട്ടികളെ കൊലപ്പെടുത്തിയശേഷം അച്ഛനായ ഷിബി ആത്മഹത്യ ചെയ്യുകയോ, ട്രെയിനിടിച്ച് അപകടത്തില്‍പ്പെടുകയോ ചെയ്‌തെന്നാണ് പോലീസ് സംശയിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment