Latest News

ഇന്ത്യന്‍ പ്രവേശനത്തിന് തയ്യാറായി ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ മോറിസ് ഗാരേജ്

കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചുവടുപിടിച്ച് ഇന്ത്യന്‍ പ്രവേശനത്തിന് തയ്യാറായി ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ മോറിസ് ഗാരേജ്.[www.malabarflash.com]

രാജ്യത്ത് നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നതിനായി മോറിസ് ഗാരേജ് ഉടമകളായ ഷാന്‍ഹായ് ഓട്ടോമേറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഗുജറാത്ത് സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടണ്ട്.

ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഹലോലിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുത്താണ് ഐക്കണിക് മോറിസ് ഗാരേജസ് കാറുകളുമായി എസ്.എ.ഐ.സി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ എത്തുന്നതെന്നും ഇതുവഴി ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി ലഭിക്കുമെന്നും ധാരണാ പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

50,00070,000 യൂണിറ്റുകള്‍ 2019 മുതല്‍ വര്‍ഷംതോറും നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജീവ് ചാബയാണ് എസ്.എ.ഐ.സി യുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മലയാളിയായ പി.ബാലേന്ദ്രനാണ്.

ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ എത്തുന്നത് MG5, MG3, GS എന്നീ മോഡലുകളാണ്.


Keywords: Auto News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.