Latest News

യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

ചിറ്റാരിക്കാല്‍: യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട് നെടിയവിളയില്‍ ബിനോയിയെയാണ് ചിറ്റാരിക്കാല്‍ പോലീസ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

റാണിമലയിലെ കണ്ണന്‍ -വെള്ളച്ചിയുടെ മകള്‍ മേഘയുടെ(21) ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബിനോയിയും മേഘയും ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇതിനിടയില്‍ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ ധാരണയാകുകയും ചെയ്തു. 

ഭാര്യയും മക്കളുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബിനോയി മേഘയുമായി അടുപ്പത്തിലായത്.
പിന്നീട് അപ്രത്യക്ഷനായ ബിനോയിയെ തേടി മേഘ ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ബിനോയി ഭാര്യയും മക്കളോടുമൊപ്പം കഴിയുന്നതായാണ് കണ്ടത്. തുടര്‍ന്ന് വിവാഹബന്ധം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാരോപിച്ച് മേഘയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് മേഘ വീട്ടിനകത്ത് ജീവനൊടുക്കിയത്.
അമ്മ വെള്ളച്ചി ജോലിക്ക് പോയി തിരിച്ചു വന്നപ്പോഴാണ് മേഘയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിതാവ് അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലാണ്.
ചിറ്റാരിക്കാല്‍ എസ്‌ഐ എം സുകുമാരന്‍ അറസ്റ്റ് ചെയ്ത ബിനോയിയെ ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.