Latest News

98 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി 10 പേർ പിടിയിൽ

പാലക്കാട്: 98 ലക്ഷം രൂപയുടെ അസാധുനോട്ടുകളുമായി പത്തുപേർ പാലക്കാട് പിടിയിൽ. കോയമ്പത്തൂരിൽനിന്ന് വാഹനത്തിൽ പണം കടത്തുന്നതിനിടെയാണ് ഇവരെ പാലക്കാട് നോർത്ത് പോലീസ് പിടികൂടിയത്.[www.malabarflash.com] 

അസാധുവാക്കിയ ഒരു കോടി രൂപയ്ക്കു 18 ലക്ഷം നൽകാമെന്നു പറഞ്ഞാണ് ഇവർ തട്ടിപ്പുനടത്തിയത്. ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സിജോ (34), പാവറട്ടി സ്വദേശി പ്രസാദ് (42), കുട്ടനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ (47), അത്താണി സ്വദേശി മണി (54) പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശികളായ സക്കീർ (30), ബാലസുബ്രഹ്മണ്യം (25), കോയമ്പത്തൂർ ഉക്കടം സ്വദേശികളായ സന്തോഷ് കുമാർ (28). യാസർ (30), മനോജ് കുമാർ (37), അബ്ബാസ് (37) എന്നിവരാണ് അറസ്റ്റിലായത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.