Latest News

കോയമ്പത്തൂരിലെ സിപിഎം ഓഫീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ വിഎച്ച്പി നേതാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: സിപിഎമ്മിന്റെ ജില്ല ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ വിഎച്ച്പി നേതാവിനെ അറസ്റ്റ്‌ചെയ്തു. വിശ്വഹിന്ദു പരിഷത്തിന്റെ കോയമ്പത്തൂര്‍ ജില്ല (നോര്‍ത്ത്) നേതാവും മേട്ടുപ്പാളയം സ്വദേശിയുമായ ശരവണകുമാറി (35) നെയാണ് കോയമ്പത്തൂര്‍ സിറ്റിപോലിസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇക്കഴിഞ്ഞ ജൂണ്‍ 17 ന് പുലര്‍ച്ചെയാണ് ഗാന്ധിപുരം രണ്ടാമത് വീഥിയിലുള്ള പാര്‍ട്ടി ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഇതില്‍ ഓഫീസിനകത്തെ കാന്റീന്റെ ഭാഗങ്ങള്‍ക്ക് തീപിടിച്ചിരുന്നു.

സിറ്റിപോലിസ് കമ്മിഷണറുടെ നേതൃത്തത്തില്‍ 3 പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപവത്കരിച്ചാണ് തുടരന്വേഷണം നടന്നത്. സമീപത്തുള്ള കെട്ടിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംഭവം നടന്ന സമയത്ത് കടന്നുപോയ അറുന്നൂറോളം ബൈക്കുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നമ്പര്‍പ്ലേറ്റ് ഇല്ലാതെ ചുറ്റിയ വാഹനത്തെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്‍ജിനിയറിങ് ബിരുദധാരിയായ ശരവണകുമാര്‍ യോഗമാസ്റ്ററായും ജോലിചെയ്യുന്നുണ്ട്.

കേരളത്തില്‍ തുടര്‍ച്ചയായി സംഘപരിവാറിന് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബോംബെറിഞ്ഞതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.