Latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വഞ്ചിച്ചതായി ആരോപണം; ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജിവെച്ചു

കാസര്‍കോട്ട്: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സഹകരണബാങ്കില്‍ നിന്ന് ഭാര്യയുടെ പേരില്‍ വായ്പയെടുത്തെന്ന ആരോപണവിധേയനായ ഡി.സി.സി.ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.[www.malabarflash.com]

കുമ്പള മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കേശവപ്രസാദ് നാണിത്തലുവാണ് രാജിവെച്ചത്. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നിര്‍ദേശപ്രകാരമാണിത്. വെള്ളിയാഴ്ച വൈകീട്ട് വിദ്യാനഗറിലുള്ള ഡി.സി.സി.ഓഫീസിലെത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത്‌ലഭിച്ചതായി ഹക്കീം കുന്നില്‍ പറഞ്ഞു.

കോണ്‍ഗ്രസ് -ബി.ജെ.പി.സഖ്യം ഭരണം നടത്തുന്ന കുമ്പള സഹകരണ ബാങ്കില്‍നിന്നാണ് വായ്പയെടുത്തത്. ബാങ്ക് പ്രസിഡന്റ് കെ.ശങ്കര്‍ ആള്‍വയും ഭരണസമിതി അംഗങ്ങളും കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ഡി.സി.സി. ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചത്. ബാങ്ക് അധികൃതര്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.

2009-ല്‍ കേശവപ്രസാദിന്റെ ഭാര്യ വീട് നിര്‍മാണത്തിനുവേണ്ടി എട്ടുലക്ഷം വായ്പയെടുത്തിരുന്നു. വായ്പ മുഴുവനായും അടയ്ക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി. എന്നാല്‍ വീട് മറ്റൊരാളുടെ ഉടമസ്ഥതയിലാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

വായ്പയെടുത്ത് വീട് കെട്ടിയില്ലെന്നും വീട് നിര്‍മ്മമാണം പൂര്‍ത്തിയായി എന്നുകാണിച്ച രേഖകളില്‍ വേറൊരു വീടിന്റെ നമ്പര്‍ നല്‍കിയെന്നുമാണ് പരാതി. ബാങ്ക് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് നാല് അംഗങ്ങളും ബി.ജെ.പി.ക്ക് ഏഴ് അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിലെ പ്രണവ് ആള്‍വയാണ് വൈസ് പ്രസിഡന്റ്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.