Latest News

ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം

ഉദുമ: ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍വീട് തറവാട്ടില്‍ അടുത്തവര്‍ഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവ ആഘോഷക്കമ്മിറ്റി രൂപവത്കരണ യോഗം ഓഗസ്റ്റ് രണ്ടിന് തറവാട്ടില്‍ നടക്കും.[www.malabarflash.com]

800 വര്‍ഷത്തിലേറെ പഴക്കമുള്ള തറവാട്ടില്‍ ആദ്യമായാണ് തെയ്യംകെട്ടുത്സവം ആഘോഷിക്കുന്നത്.

തറവാട് നിലകൊള്ളുന്ന പാലക്കുന്ന് കഴകപരിധിയില്‍പ്പെടുന്ന ഉദുമ പടിഞ്ഞാറേക്കരയിലും ആദ്യമായാണ് ഈ ഉത്സവമെത്തുന്നത്. പാലക്കുന്ന് ക്ഷേത്രത്തില്‍ ആചാരനിര്‍വഹണത്തിന്റെ ഭാഗമായുള്ള നാലുവീടുകളില്‍ ഒന്നാണ് കൊപ്പല്‍വീട് തറവാട്.

രാവിലെ പത്തിന് എം.വി.തമ്പാന്‍ പണിക്കരുടെ നേതൃത്വത്തില്‍ രാശി ചിന്തയോടെ യോഗം ആരംഭിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്യും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.