Latest News

ഡോർ ടു ഡോർ കാർഗോ വൻ പ്രതിസന്ധിയിലേക്ക്

ദുബൈ: നാട്ടിൽ സാധനങ്ങൾ എത്തിക്കാനുള്ള ഡോർ ടു ഡോർ കാർഗോയ്‌ക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് ഇരുട്ടടിയായി.[www.malabarflash.com] 

ഈമാസം നിലവിൽ വന്ന അധികനികുതിയും നിയന്ത്രണങ്ങളും കാർഗോ കമ്പനികളെയും പ്രതിസന്ധിയിലാക്കി. ചരക്കുസേവന നികുതി (ജിഎസ്‌ടി) നടപ്പാക്കിയതിന്റെ മറവിലാണ് ഇളവുകൾ നീക്കിയത്.

20,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ നാട്ടിലേക്ക് അയയ്‌ക്കാനുള്ള സൗകര്യമാണു നിർത്തലാക്കിയത്. കിലോയ്‌ക്ക് പത്തുദിർഹം വച്ച് ചുരുങ്ങിയതു 30 കിലോ സാധനങ്ങൾ അയയ്‌ക്കുന്നതായിരുന്നു പൊതുവായ രീതി. 300 ദിർഹം കൊറിയർ കമ്പനിക്കു കൊടുത്താൽ 10–15 ദിവസത്തിനുള്ളിൽ വീട്ടിൽ സാധനമെത്തുമായിരുന്നു. ഇതിനു നികുതി ചുമത്തിയിരുന്നില്ല. ഇനിമുതൽ 2000 രൂപയുടെ സാധനങ്ങൾ അയയ്‌ക്കണമെങ്കിൽ 41% നികുതിയടയ്‌ക്കണം.

ബിസിഡി 10%, ഐജിഎസ്‌ടി 28%, സെസ് 3% എന്നിങ്ങനെയാണു ചുമത്തുക. കാർഗോ സാധനങ്ങളുടെ മൂല്യം 2000 രൂപയിൽ കൂടുതലാണെങ്കിൽ തുകയുടെ 74% അടയ്‌ക്കണം. അതായത് 30 കിലോ സാധനങ്ങൾ കാർഗോ കമ്പനി വഴി 300 ദിർഹത്തിനു നാട്ടിലെത്തിച്ചാൽ കസ്‌റ്റംസ് തീരുവ കൂടി നൽകണം. 

ഡ്യൂട്ടി പേപ്പറിലെ തുക ഓൺലൈൻ വഴിയോ അല്ലാതെയോ ഉടമ അടച്ചാൽ മാത്രമേ സാധനം കിട്ടൂ. ഫലത്തിൽ സാധാരണക്കാരനു കാർഗോ അയയ്‌ക്കാൻ സാധിക്കാത്ത സാഹചര്യം.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.