പാട്ന: ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ്. അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് ടെൻഡർ അനുവദിച്ചതിലൂടെ രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് ലാലുവിനെതിരേയുള്ള കേസ്.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
വെള്ളിയാഴ്ച രാവിലെ മുതൽ ലാലുവിന്റേയും സഹായികളുടേയും വീടുകളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്. പാട്ന, ഗുരുഗ്രാമം അടക്കം 12 സ്ഥലങ്ങളിലെ വീടുകളിലാണ് പരിശോധന.
2006ൽ റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കന്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസ്. ലാലുവിനു പുറമെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ്, ഐആര്‍സിടിസി മുൻ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയൽ, ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
2006 ജനുവരിയില്‍ ഐആര്‍സിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്‍കുകയായിരുന്നു. ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി ലാലുവിന് ലഭിച്ചതായാണ് പരാതി.

No comments:
Post a Comment