കസാന്‍: ലോക ചാംപ്യന്‍മാരായ തങ്ങള്‍ കളിമറിന്നിട്ടില്ലെന്ന് തെളിയിച്ച് കൊണ്ട് ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനി കിരീടം ചൂടി. ഫൈനലില്‍ കരുത്തരായ ചിലെയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ജര്‍മനി കപ്പില്‍ മുത്തമിട്ടത്.[www.malabarflash.com]
Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News
ആവേശം കയ്യാങ്കളിയേക്ക് പലതവണ എത്തിച്ച മല്‍സരത്തില്‍ ചിലെ താരങ്ങളുടെ പിഴവിലാണ് ജര്‍മനിയുടെ വിജയ ഗോള്‍ പിറന്നത്. 20ാം മിനിറ്റില്‍ ലാര്‍സ് സ്റ്റിഡിലാണ് ജര്‍മനിക്കായി വിജയ ഗോള്‍ നേടിയത്.
ഇരു കൂട്ടര്‍ക്കും പലതവണ ഗോള്‍വല കുലുക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അലക്‌സീസ് സാഞ്ചസും അര്‍ട്യൂറോ വിദാലും കളത്തില്‍ നിറഞ്ഞു കളിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ ചിലെക്ക് മുട്ടുമടക്കേണ്ടി വന്നു.
4-3-1-2 ശൈലിയിലിറങ്ങിയ ചിലെയെ പൂട്ടാന്‍ 3-4-2-1 ശൈലിയിലാണ് ജര്‍മനി ഇറങ്ങിയത്. കളിക്കളത്തില്‍ 61 ശതമാനം സമയത്തും പന്ത് കൈവശം വച്ചതും 20 തവണ ജര്‍മന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചിട്ടും ചിലെക്ക് വിജയം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായി.
വെറും 39 ശതമാനം മാത്രം പന്ത് കൈയടക്കിവച്ച ജര്‍മനി എട്ട് തവണയാണ് ചിലെ ഗോള്‍മുഖത്ത് പന്തെത്തിച്ചത്. പല തവണ ജര്‍മനിയുടെ ഗോളെന്നുറപ്പിച്ച അവസരത്തെ ചിലെ ഗോളി ബ്രാവോയുടെ മിന്നല്‍ സേവുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാവുകായിരുന്നു.
Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment