Latest News

വല്ലപ്പുഴയിൽ സിപിഎം–എസ്ഡിപിഐ സംഘർഷം; രണ്ടു പേർക്ക് വെട്ടേറ്റു

പട്ടാമ്പി: വല്ലപ്പുഴയിൽ സിപിഎം–എസ്ഡിപിഐ സംഘർഷത്തിനിടെ രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തോടനുബന്ധിച്ച് തിങ്കളാഴ്ച വല്ലപ്പുഴയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.[www.malabarflash.com]

ഡിവൈഎഫ്ഐ പ്രവർത്തകൻ മേച്ചേരി പണിക്കരുപറമ്പിൽ അബ്ദുൽ റഷീദ് (35), എസ്ഡിപിഐ പ്രവർത്തകൻ ആനക്കോട് വളപ്പിൽ ഷെറീഫ് (24) എന്നിവർക്കാണു വെട്ടേറ്റത്.

വല്ലപ്പുഴ ആനിക്കോട്ടാണു സംഘർഷം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ സിപിഎം–എസ്ഡിപിഐ പോരു ശക്തമായിരുന്നു. ഇതെത്തുടർന്നാണു സംഘർഷമുണ്ടായതെന്നു പറയുന്നു. ഇരുസംഘവും മാരകായുധങ്ങളുമായാണ് ഏറ്റുമുട്ടിയത്.

വെട്ടേറ്റ രണ്ടുപേരും പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ടു പേരുടെയും പരുക്കു ഗുരുതരമല്ല.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.വൻ പോലീസ്‌ സന്നാഹം സ്ഥലത്തുണ്ട്. ഇരുവിഭാഗവും വല്ലപ്പുഴയിൽ വൈകിട്ടു പ്രകടനം നടത്തി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.