Latest News

സൗ​ദി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ; രണ്ട് മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 11 മ​ര​ണം

റി​യാ​ദ്: സൗ​ദി​യി​ലെ നജ്​റാൻ പട്ടണമധ്യത്തിൽ നിർമാണക്കമ്പനിയിലെ തൊഴിലാളികൾ താമസിച്ച കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ മലയാളികളുൾപെടെ 11 പേർ മരിച്ചു. തമിഴ്​നാട്​ ബംഗാൾ സ്വദേശികളും ബംഗ്​ളാദേശികളും മരിച്ചവരിൽപെടും. സംഭവത്തിൽ ആറ്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.[www.malabarflash.com] 
ഒരാൾ ബൈജു രാഘവൻ എന്ന മലയാളിയാണ്​. ശങ്കരൻ, മുരുകാനന്ദൻ, കമ്പാലൻ സത്യൻ, മുഹമ്മദ്​ വസീം അസീസുറഹ്​മാൻ, ഗൗരി ശങ്കർ ഗുപ്​ത, വസീം അക്രം ഫായിസ്​ അഹമദ്​, അതീഖ്​ അഹമദ്​ സമദ്​ അലി, തബ്രജ്​ ഖാൻ എന്നിവരാണ്​ മരിച്ച മറ്റുള്ളവർ.

ബുധനാഴ്​ച പുലർച്ചെ നാല്​ മണിയോടെയാണ്​ തീപിടിത്തമുണ്ടായതെന്ന്​ നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വക്താവ് ക്യാപ്റ്റന്‍ അബ്​ദുല്ല ബിന്‍ സഈദ് ആലുഫാരിഅ് പറഞ്ഞു.

വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട പട്രോള്‍ പോലീസാണ്​ സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. പഴയ വീട്ടില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ്​ താമസിച്ചിരുന്നത്. കനത്ത പുക മൂലം ശ്വാസംമുട്ടിയാണ് പതിനൊന്നു പേരും മരിച്ചത്. പരിക്കേറ്റ ആറു പേർ നജ്​റാൻ കിങ്​ ഖാലിദ്​ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ്​. 

അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.