Latest News

ബസിലുറങ്ങിപ്പോയ കുട്ടിയെ നഗരസഭാ വാഹനത്തിൽ വീട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: ബസിലുറങ്ങി നഗരത്തിലെത്തിയ കുട്ടിയെ നഗരസഭാ വാഹനത്തിൽ വീട്ടിലെത്തിച്ചു. ബേക്കൽ മൗവ്വലിലെ ബാവ ബഷീറിന്റെയും ഫൗസിയയുടെയും മകൻ ആറു വയസ്സുള്ള റിഫാസാണ് ശനിയാഴ്ച രാവിലെ വഴിതെറ്റി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലെത്തിയത്.[www.malabarflash.com] 

ബേക്കൽ മൗവ്വലിലെ വീട്ടിൽ നിന്നു മഡിയനിലെ അമ്മവീട്ടിലേക്കു ബസ് കയറി വന്നതായിരുന്നു റിഫാസ്. 

എന്നാൽ, ബസിൽ ഉറങ്ങിപ്പോയ റിഫാസ് മഡിയൻ കഴിഞ്ഞത് അറിഞ്ഞില്ല. ഒടുവിൽ ബസ് സ്റ്റാൻഡിലെത്തിയ റിഫാസ് കരയുന്നതു കണ്ടാണു നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ശ്രദ്ധിച്ചത്. നഗരസഭാ ചെയർമാൻ വി.വി.രമേശനും സ്ഥലത്തെത്തി. ഒടുവിൽ ചെയർമാൻ തന്റെ വാഹനത്തിൽ കുട്ടിയെ മഡിയനിലുള്ള ബന്ധു വീട്ടിലെത്തിക്കുകയായിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.