തലശ്ശേരി: കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോകാന്‍ തീരുമാനിച്ചത് തലശ്ശേരി കോടതിയില്‍ ബന്ധുക്കളുടെ ബഹളത്തിലും പോലീസിന്റെ ഇടപെടലിലും കലാശിച്ചു.[www.malabarflash.com]
പിന്നീട് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ നിഖിലിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് പറഞ്ഞതോടെ ബന്ധുക്കള്‍ കോടതിവരാന്തയില്‍ കരച്ചിലും ബഹളവുമായി. ബന്ധുക്കളോടൊപ്പമെത്തിയവര്‍ കൂടുതല്‍ ബഹളംവെക്കാന്‍ തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ചിലരെ പോലീസ് കോടതിവളപ്പില്‍നിന്ന് ബലം പ്രയോഗിച്ചു നീക്കി.
തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍, എസ്.ഐ. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ കോടതിയില്‍ വന്‍ പോലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഏച്ചൂരിലെ റാഹിമ ഷെറീനെ(20) ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നാരോപിച്ച് പള്ളൂരിലെ നിഖിലാണ്(23) കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇതേത്തുടര്‍ന്ന് യുവതിയുടെ പിതാവ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. യുവതിയെ ഹാജരാക്കണമെന്ന കോടതിനിര്‍ദേശത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
ഇതേത്തുടര്‍ന്ന് യുവതിയുടെ പിതാവ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. യുവതിയെ ഹാജരാക്കണമെന്ന കോടതിനിര്‍ദേശത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കി. ആരുടെ കൂടെയാണ് പോകുന്നതെന്ന മജിസ്‌ട്രേട്ട് സെയ്തലവിയുടെ ചോദ്യത്തിന് യുവതിക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. ഇതേത്തുടര്‍ന്ന് അല്പനേരം കഴിഞ്ഞ് മറുപടി നല്‍കിയാല്‍ മതിയെന്ന് മജിസ്‌ട്രേട്ട് നിര്‍ദേശിച്ചു.
പിന്നീട് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ നിഖിലിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് പറഞ്ഞതോടെ ബന്ധുക്കള്‍ കോടതിവരാന്തയില്‍ കരച്ചിലും ബഹളവുമായി. ബന്ധുക്കളോടൊപ്പമെത്തിയവര്‍ കൂടുതല്‍ ബഹളംവെക്കാന്‍ തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ചിലരെ പോലീസ് കോടതിവളപ്പില്‍നിന്ന് ബലം പ്രയോഗിച്ചു നീക്കി.
നിഖിലിന്റെ കൂടെ പോകാന്‍ യുവതിയെ കോടതി അനുവദിച്ചു. യുവതിക്ക് തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ വൈദ്യപരിശോധനയും നടത്തി. ഇരുവരെയും പോലീസ് സംരക്ഷണത്തിലാണ് കോടതിയില്‍നിന്ന് പുറത്തെത്തിച്ചത്.
തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍, എസ്.ഐ. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ കോടതിയില്‍ വന്‍ പോലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ഇരുവരും അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജൂണ്‍ ഒന്‍പതിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനുശേഷം വീട്ടുകാര്‍ മാറ്റിപ്പാര്‍പ്പിച്ചതായാണ് പരാതി. ഇതോടെയാണ് യുവതിയെ ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നാരോപിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുവതിയുടെ പിതാവ്, ചക്കരക്കല്ല് പോലീസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് നടപടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment