Latest News

തൃക്കണ്ണാട് ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം കർക്കടകവാവിന് വിശ്വസികൾക്ക് ബലിതർപ്പണം ചെയ്യാനുള്ള അവസാനവട്ട ഒരുക്കത്തിൽ. സംസ്ഥാനത്തിൽ നിന്നും കർണ്ണാടകയിൽ നിന്നുമായി വർഷംതോറം ആയിരങ്ങളാണ് ക്ഷേത്രത്തിൽ പിതൃക്കക്കൾക്ക് ബലിതർപ്പണം ചെയ്യാൻ എത്തുന്നത്.
രസീത് നൽകാൻ ഇത്തവണ ഒമ്പത് കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ഔൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ട്. കൂടാതെ തർപ്പണത്തിനെത്തുന്നവർക്കായി ലഘുഭക്ഷണവും ഞായറാഴ്ച നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഒരേ സമയം 300 പേർക്ക് ബലിതർപ്പണം ചെയ്യാവുന്ന വിധത്തിലാണ് ക്ഷേത്രത്തിന് മുന്നിൽ പന്തൽ നിർമ്മിക്കുന്നത്. ക്ഷേത്രത്തിലെ പുരോഹിതൻ രാജേന്ദ്രൻ അരളിത്തായയുടെ നേതൃത്വത്തിൽ 20-ഓളം പുരോഹിതർ പിതൃതർപ്പണത്തിന് കാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ പൂജയ്ക്കും ശീവേലിക്കും ശേഷം ആറ് മണി മുതൽ ബലികർമ്മങ്ങൾ തുടങ്ങും.

ബലിതർപ്പണത്തിനെത്തുന്നവർ ക്ഷേത്രകുളത്തിൽ കുളിച്ച് ഈറനായെത്തി ക്ഷേത്രനടയിൽ കാണിക്കയിട്ട് മേൽശാന്തിയിൽ നിന്ന് അരിയും പൂവും വാങ്ങിക്കണം. തുടർന്നാണ് കടലോരത്തെ ബലിത്തറയിൽ ബലികർമ്മം നടത്തേണ്ടത്. പിണ്ഡം കടലിലൊഴുക്കിയ ശേഷം വീണ്ടും ക്ഷേത്രക്കുളത്തിൽ കുളിച്ച് നടയിലെത്തി ത്രയംബകേശ്വരനെ വണങ്ങി തീർഥവും പ്രസാദവും സ്വീകരിക്കുന്നതോടെ പിതൃമോഷമായെന്നാണ് വിശ്വസം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.