Latest News

വിദ്വാൻ കെ.കെ.നായർ സ്മാരക കഥാ പുരസ്‌കാരം പ്രവീൺ നാരായണന്

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയം ഏർപ്പെടുത്തിയ വിദ്വാൻ കെ.കെ.നായർ സ്മാരക കഥാ പുരസ്‌കാരം പ്രവീൺ നാരായണന്.[www.malabarflash.com]

ജാരൻ എന്ന കഥയ്ക്കാണു പുരസ്‌കാരം. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മുന്നാട് പീപ്പിൾസ് കോ- ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ എംകോം വിദ്യാർഥിയാണ്പ്രവീൺ.

23 നു വൈകിട്ടു 3. 30 നു വായനശാലയിൽ നടക്കുന്ന കെ.കെ.നായർ അനുസ്മരണ സമ്മേളനത്തിൽ നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കുമെന്നു വായനശാല സെക്രട്ടറി എം.മധുസൂദനൻ അറിയിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.