Latest News

കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാനെത്തിയ യുവാവിനുനേരേ ആക്രമണം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാനെത്തിയ യുവാവിനുനേരേ  ആക്രമണം. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.[www.malabarflash.com] 

ആലക്കോട് കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി.ആര്‍.സനലി(24)നെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് തളങ്കരയില്‍ വെച്ച് ഏതാനും പേര്‍ ആക്രമിച്ചത്.

കാസര്‍കോട്ട് പഠിക്കുന്ന നാട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാന്‍ എത്തിയപ്പോഴാണ് ഒരുസംഘം കാര്‍ വളഞ്ഞ് ആക്രമിച്ചതെന്ന് സനല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പേര് ചോദിച്ച ശേഷം ഏതാനുംപേര്‍ കാറില്‍ കയറി ഭീഷണിപ്പെടുത്തി തളങ്കര തുറമുഖത്തേക്ക് പോകാന്‍ പറഞ്ഞു.
അവിടെവെച്ച് മര്‍ദിച്ചു. വാഹനത്തിന്റെ താക്കോല്‍കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരിച്ച് തളങ്കരയിലെ ആസ്​പത്രിക്ക് സമീപം എത്തിച്ചും മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് സനലിനെ രക്ഷിച്ചത്‌. നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തി സനലിനെ കൂട്ടിക്കൊണ്ടുപോയി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.