Latest News

യുവ നടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍

കൊച്ചി: പ്രമുഖ യുവ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി കിരണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവ നടിയുടെ പരാതിയില്‍ സെന്‍ട്രല്‍ എസ്.ഐ. എ. അനന്തലാലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

പ്രണയം നടിച്ച് മുമ്പ് എടുത്ത സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും ബ്ലാക്‌മെയില്‍ ചെയ്യാന്‍ നോക്കിയതിനുമാണ് കേസ്. സെന്‍ട്രല്‍ പോലീസ് പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളത്തെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന കിരണ്‍ ഉദയംപേരൂരിലാണ് താമസിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുമെന്നും സി.ഐ. പറഞ്ഞു.

2008-ലാണ് നടിയും കിരണും തമ്മില്‍ കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഈ കാലഘട്ടത്തില്‍ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. കിരണ്‍ നടിക്ക് വിവാഹ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് കിരണ്‍ വിവാഹിതനാണെന്നറിഞ്ഞതോടെ നടി ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. 

നടി ബന്ധത്തില്‍ നിന്നകന്നതോടെ നടി അഭിനയിച്ചിരുന്ന സിനിമകളുടെ ലൊക്കേഷനിലും നടിയുടെ വീട്ടിലും ചെന്ന് കിരണ്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. 

75 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ നടി പോലീസില്‍ പരാതി കൊടുത്തതോടെ കിരണ്‍ ശല്യപ്പെടുത്തല്‍ കുറച്ചുനാള്‍ ഒഴിവാക്കി. എന്നാല്‍ നടി സിനിമാ രംഗത്ത് പ്രശസ്തയായതോടെ ബ്ലാക്‌മെയിലിങ്ങുമായി കിരണ്‍ പിന്നെയും രംഗത്തെത്തുകയായിരുന്നു.

ഒരാഴ്ചയ്ക്കു മുമ്പാണ് പ്രതിയുമായി നില്‍ക്കുന്ന നടിയുടെ ചിത്രം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് നടി പരാതി നല്‍കാന്‍ തയ്യാറായത്. 

ഈ ഫോട്ടോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ ഐ.ടി. ആക്ട് പ്രകാരം കേസെടുക്കും. പ്രതിയുടെ കൈയില്‍ സമാനമായ കൂടുതല്‍ ചിത്രങ്ങളുണ്ടെന്നാണ് നടി പറയുന്നത്. 

പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനും ഉപദ്രവിച്ചതിനും ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.