Latest News

സൗദിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു

ജുബൈല്‍: കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ നബ് വാന്‍ (27) ആണ് മരിച്ചത്. ബേര്‍ക്കയിലെ കരാറുകാരന്‍ സി മാഹിന്‍ ഹാജിയുടെയും റാഹിലയുടെയും മകനാണ്.[www.malabarflash.com]

നബ് വാന്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ജുബൈലില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

ഒരു വര്‍ഷം മുമ്പാണ് നബ് വാന്‍ വിവാഹിതനായത്. ഭാര്യ: സുനൈന. സഹോദരങ്ങള്‍: ശിര്‍വാന്‍, മിഖ്ദാസ്.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.