Latest News

ഐ.എന്‍.എല്‍ നേതാവ് കളനാട്ടെ കെ.എം.കെ. റശീദ് നിര്യാതനായി

കളനാട്: നാഷണല്‍ ലീഗ് ഉദുമ ഉദുമ മണ്ഡലം ട്രഷറര്‍ കളനാട്ടെ കെ എം കെ റഷീദ് (48) നിര്യാതനായി.[www.malabarflash.com]

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. 

പരേതരായ കുഞ്ഞിമായിന്‍കുട്ടി ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അര്‍ഷാദ്, റംഷീദ, വാജിദ, അന്‍ഷീദ, ജുനൈദ, നിഷാദ്, ഷഹ്‌സാദ്. 
മരുമക്കള്‍: നസീര്‍ ചന്തേര, ബഷീര്‍ മൗവ്വല്‍, ജംഷീദ. 
സഹോദരങ്ങള്‍: കെ എം കെ വാഹിദ്, കെ എം കെ ളാഹിര്‍, ബീവി, കുല്‍സു, സുഹറ, ഷരീഫ, ആഇശ, ഫൗസിയ.

മൃതദേഹം വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.