Latest News

കൂളിക്കുന്ന് മദ്യഷാപ്പിനെതിരെ ജനകീയ കൂട്ടായ്മ വിജയാഘോഷം തിങ്കളാഴ്ച

ഉദുമ: കൂളിക്കുന്ന് മദ്യഷാപ്പിനെതിരെ ജനകീയ കൂട്ടായ്മയുടെ 130 ദിവസം നടത്തിയ സമരത്തിന്റെ വിജയാഘോഷം 17.07.17 തിങ്കളാഴ്ച വൈകുന്നേരം 4.30 മണിക്ക് കൂളിക്കുന്നില്‍ നടക്കും. ഉദുമ മുന്‍ എം.എല്‍.എ. കെ.വി കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.[www.malabarflash.com]

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ഖാദര്‍ മുഖ്യ അതിഥിയായിരിക്കും. കെ.എ മുഹമ്മദലി, പാദൂര്‍ ഷാനവാസ്, ടിഡി കബീര്‍, അന്‍വര്‍ മാങ്ങാട്, കെ.ഇ.എ അബക്കര്‍, ഗീതാ കൃഷ്ണന്‍, എന്‍.വി ബാലന്‍, കലാഭവന്‍ രാജു, ഹമീദ് മാങ്ങാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച 13 സമര നായകരെ ചടങ്ങില്‍ ആദരിക്കും. 

5 മാസം നീണ്ട സമരത്തിന്റെ ഓര്‍മ്മയ്ക്കായി 5 ഓര്‍മ്മ മരങ്ങള്‍ നട്ട് സംരക്ഷിക്കാന്‍ സമരസമിതി തീരുമാനിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.