Latest News

ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു

കണ്ണൂർ: ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴുതിവീണ വീട്ടമ്മ അതേ ബസ് തട്ടി മരിച്ചു. പൊതുവാച്ചേരി മേലേക്കണ്ടി കുമാരന്റെ ഭാര്യ ചന്ദ്രികയാണ്(65) മരിച്ചത്.[www.malabarflash.com]

ചക്കരക്കൽ-തന്നട-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യബസാണു തട്ടിയത്. റോ‍‍ഡിൽ വീണ ഇവരുടെ ദേഹത്ത് ബസിന്റെ പിന്നിലെ ടയർ കയറുകയായിരുന്നു. ഞായറാഴ്ച രാവിലെ 10നു തന്നട ഹാജിമുക്കിലാണ് ദാരുണമായ അപകടം.

പൊതുവാച്ചേരിയിൽ നിന്നു തന്നടയിലെ ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു. മക്കൾ: ദിനേശൻ (ഓട്ടോഡ്രൈവർ), ദീപ (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്). മരുമക്കൾ: ബേബി, മുരളീധരൻ.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.