Latest News

ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം -മന്ത്രി

ഉദുമ: ഭിന്നശേഷിയുള്ള കുട്ടികള്‍ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടവരല്ലെന്നും അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.[www.malabarflash.com] 

ബി.ആര്‍.സി. ബേക്കലിന്റെ മള്‍ട്ടി കാറ്റഗറി റിസോഴ്സ് സെന്റര്‍ കോട്ടിക്കുളത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പഴയകാലത്ത് ഭിന്നശേഷിയുള്ള കുട്ടികളെ രക്ഷിതാക്കള്‍ക്ക് പൊതുവേദിയില്‍ കൊണ്ടുപോകുന്നത് കുറവായാണ് കണ്ടിരുന്നത്. എന്നാല്‍, ഇന്ന് രക്ഷിതാക്കള്‍ ഇത്തരം കുട്ടികളെ സംരക്ഷിക്കുന്നത് അഭിനന്ദനീയമാണെന്നും പൊതുസമൂഹം ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള എക്‌സലന്‍സി അവാര്‍ഡ് നേടിയ മുജീബ് മാങ്ങാട്, ബി.പി.എ. കെ.വി.ദാമോദരന്‍, ബി.ആര്‍.സി. ട്രെയിനര്‍ കെ.ശശി, റിസോഴ്സ് ടീച്ചര്‍ എല്‍.ശ്രീകല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

ബി.ഗംഗാധരന്‍, അന്‍വര്‍ മാങ്ങാട്, ആയിഷ, കെ.സന്തോഷ്‌കുമാര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി.പി.വേണുഗോപാല്‍, കെ.ശ്രീധരന്‍, പി.ശങ്കരന്‍ നമ്പൂതിരി, ഹനീഫ പാലക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടിക്കുളം ഗവ. യു.പി. സ്‌കൂളില്‍ കോട്ടിക്കുളം ഇസ്‌ലാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബി.ആര്‍.സി. ബേക്കല്‍ പരിധിയില്‍ നടത്തിയ സര്‍വേയില്‍ അഞ്ചുവയസ്സിനും 12 വയസ്സിനും ഇടയില്‍ 283 കുട്ടികള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് കണ്ടെത്തല്‍. 

ഈ കുട്ടികള്‍ക്ക് റിസോഴ്സ് സെന്ററിലൂടെ അക്കാദമിക് ഗുണനിലവാരം ഉയര്‍ത്തുക, വൈദ്യപരിശോധനാ ക്യാമ്പ്, ഫിസിയോെതറാപ്പി, സ്പീച്ച്‌ െതറാപ്പി, ഓട്ടിസം ട്രെയിനിങ്, പരിഹാരബോധന ക്ലാസുകള്‍, സമൂഹവുമായി ഇഴുകിച്ചേരാനുള്ള ക്ലാസുകള്‍ തുടങ്ങിയ നല്‍കുക എന്നതാണ് ലക്ഷ്യം. ഒപ്പംതന്നെ രക്ഷിതാക്കള്‍ക്ക് ഇത്തരം കുട്ടികള്‍ക്കുള്ള സ്വയംതൊഴില്‍ പരിചയപ്പെടുത്തുന്നുമുണ്ട്.






Keywords: Ksaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.