കാഞ്ഞങ്ങാട്: തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണമെന്ന് കേരള ഗവ: നേഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) 33-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]
ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഷീദ ബീവി അദ്ധ്യക്ഷത വഹിച്ചു. കെ.വി ബിന്ദു മോൾ, എം,പവിത്രൻ, നിഷ ഹമീദ്, രാഹുൽ, എ.എൻ.ധന്യ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം കെ.പി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എ. ലത അദ്ധ്യക്ഷത വഹിച്ചു. പി.വി അനീഷ്, സി.ജി രാധാകൃഷ്ണൻ, ജോളി ജോസഫ്, വി.ആർ രാജു, സബിത എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. പി.പി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. നിമേഷ് ബാബു, എൻ.ബി.സുധീഷ് കുമാർ, കെ.വി.ബിന്ദുമോൾ, ആർ.ഷീജ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പ്രതിനിധി സമ്മേളനം വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. പി.പി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. നിമേഷ് ബാബു, എൻ.ബി.സുധീഷ് കുമാർ, കെ.വി.ബിന്ദുമോൾ, ആർ.ഷീജ എന്നിവർ സംസാരിച്ചു.
നഴ്സുമാരുടെ സ്ഥലംമാറ്റം സമയബന്ധിതമായി നടപ്പാക്കുക, ആര്‍ദ്രം പദ്ധതി വിജയിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എല്ലാ ആശുപത്രികളിലും എട്ട് മണിക്കൂർ ജോലി നടപ്പിലാക്കുക, എല്ലാ ആശുപത്രികളിലും നേഴ്സസ് ക്വാർട്ടേഴ്സുകൾ നിർമ്മിക്കുക, റിസ്ക് അലവൻസ് എല്ലാ വിഭാഗത്തിലെ നേഴ്സുമാർക്കം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment