ഉദുമ: മാങ്ങാട്ട് വീണ്ടും കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകന്റെ വീട് അക്രമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. തിങ്കളാഴ്ച വൈകിട്ടും രാത്രിയുമായാണ് സംഭവം.[www.malabarflash.com]
പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്യടുക്കത്തെ നാഗേഷിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യടുക്കം സ്‌കൂളിന് സമീപത്തെ സി.പി.എം പ്രവര്‍ത്തകന്‍ ഷാജിയുടെ വീടാണ് അക്രമിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് മാങ്ങാട്ട് വെച്ച് നാഗേഷിനെ മര്‍ദിച്ചത്. രാത്രിയാണ് ഷാജിയുടെ വീടിന് നേരെ കല്ലേറുണ്ടായത്.
ഞായറാഴ്ച രാവിലെ ആര്യടുക്കം കോളനിയിലെ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകരെ തടഞ്ഞതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ബേക്കല്‍ പോലീസെത്തിയാണ് സി.പി.എം പ്രവര്‍ത്തകരെ മോചിപ്പിച്ചത്.
ഇതിന്റെ തുടര്‍ച്ചയാണ് തിങ്കളാഴ്ചയുണ്ടായ അക്രമമെന്ന് കരുതുന്നു. മാങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് മാങ്ങാട്ട് പോലീസ് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.


No comments:
Post a Comment