അബുദാബി: കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ വ്യാപാരി അബുദാബിയിൽ മരണപ്പെട്ടു. മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന പരേതനായ കൊവ്വൽ അബ്ദുൾ റഹിമാന്റ മകൻ കൊവ്വൽ അഷറഫ് (45) ആണ് തിങ്കളാഴ്ച്ച അർദ്ധരാത്രി അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.[www.malabarflash.com]
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉമ്മയോടൊപ്പം ഇത്തവണ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോവാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം സംഭവിച്ചത്.
അബുദാബി ശഹാമയിലെ ബുഖാരി ഗ്രോസറി ഉടമയാണ് അഷറഫ്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഷറഫ് നോമ്പ് പകുതിയോടെയാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ 4 വർഷമായി ഗവൺമെന്റ് ക്വാട്ടയിൽ ഹജ്ജിന് അപേക്ഷിച്ച അഷറഫ് ഒടുവിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘത്തോടൊപ്പം ഉമ്മ നഫീസയെയും കൂട്ടി ഹജ്ജിന് പോവാനുള്ള ഒരുക്കത്തിലായിരുന്നു.
ഇതനുസരിച്ച് നാട്ടിൽ നിന്ന് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തിരിച്ചെത്തി ഗൾഫിലുള്ള ബന്ധുക്കളോടും കൂട്ടുകാരോടും യാത്ര ചോദിച്ച് ജൂൺ 5 ബുധനാഴ്ച്ച നാട്ടിലേക്ക് തിരിച്ച് പോവാനുള്ള തീരുമാനത്തിലായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് അസഹ്യമായ വയറ് വേദനയെ തുടർന്ന് അബുദാബിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.. തിങ്കളാഴ്ച്ച രാത്രിയോടെ രോഗം വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിനി താഹിറയാണ് ഭാര്യ. അജാനൂർ ക്രസന്റ് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി നഫീസത്തുൽ മിസ് രിയ്യ, ആറാം തരം വിദ്യാർത്ഥിനി ശംന ശെറിൻ എന്നിവർ മക്കളാണ്. ഇബ്രാഹിം, ഹമീദ് ,നസീർ, സുബൈർ (നാല് പേരും അബുദാബി) ഫാത്തിമ ,മൈമൂന എന്നിവർ സഹോദരങ്ങളാണ്.
ചൊഴാഴ്ച്ച രാത്രിയോടെ നാട്ടിൽ കൊണ്ട് പോകുന്ന മൃതദേഹം അഷറഫ് നാട്ടിൽ പോകാൻ തീരുമാനിച്ച ജൂൺ 5 ന് പുലർച്ചെയോടെ നാട്ടിലെത്തുന്നത് നേരത്തെ തീരുമാനിപ്പിച്ചുറപ്പിച്ച മറ്റൊരു വിധിയായി മാറി. മരണ വിവരമറിഞ്ഞ്

അബുദാബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിലേക്ക് അർദ്ധ രാത്രി തന്നെ നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന അഷറഫിന്റെ മരണം നാട്ടിലും ഗൾഫിലും ഒരുപോലെ ദു:ഖം പരത്തിയിരിക്കുകയാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment