Latest News

മാലിക്ദിനാര്‍ പള്ളിയില്‍ പള്ളി ദര്‍സ് പുനരാരംഭിച്ചു

തളങ്കര: മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ പുനരാരംഭിച്ച പള്ളി ദര്‍സിന്റെയും മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമിയുടെ 17-ാം ബാച്ചിന്റെയും ഉദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]

മദീനയില്‍ 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി ആരംഭിച്ച പഠന ക്ലാസുകളാണ് കോളേജുകളിലായും യൂണിവേഴ്‌സിറ്റികളിലായും പള്ളി ദര്‍സുകളിലായും ഇപ്പോഴും തുടര്‍ന്ന് വരുന്നതെന്നും അതു കൊണ്ട് തന്നെ ഇത്തരം ദീനിവിജ്ഞാന പഠനക്ലാസുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ആലിക്കുട്ടി മുസ്ലിയാര്‍ കാഷ് അവാര്‍ഡ് സമ്മാനിച്ചു.
പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, എ.പി അബ്ദുല്‍ ഹമീദ് ഫൈസി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി, പ്രിന്‍സിപ്പല്‍ സിദ്ദിഖ് നദ്‌വി ചേരൂര്‍, എം.പി ഷാഫി ഹാജി, എന്‍.എം കറമുല്ല ഹാജി, കെ.എ മുഹമ്മദ് ബഷീര്‍, മുക്രി ഇബ്രാഹിം ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, ടി.എ കുഞ്ഞാമദ് മാസ്റ്റര്‍, ഹസൈനാര്‍ ഹാജി തളങ്കര, എന്‍.കെ അമാനുല്ല, മുജീബ് തളങ്കര, വെല്‍കം മുഹമ്മദ്, ടി.ഇ. മുഖ്താര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഫൈസല്‍ മുഹ്‌സിന്‍, റഷീദ് ഹാജി, സത്താര്‍ ഹാജി, പി.എ മഹ്മൂദ്, എന്‍.എ അബ്ദുല്ല ഖാസിലേന്‍, ബി.എം. സത്താര്‍ നെല്ലിക്കുന്ന്, അഹമ്മദ് ഹാജി അങ്കോല, ജമാല്‍ ഹുസൈന്‍ ഹാജി, ഉസ്മാന്‍ കടവത്ത്, ബഷീര്‍ ദാരിമി, ഷംസു തായല്‍, ഷാഫി മസ്‌കറ്റ്, ഇബ്രാഹിം പള്ളിക്കാല്‍, ഹഫൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.