ആറ്റിങ്ങല്‍: യുവമോര്‍ച്ചാ നേതാവ് സജിന്‍രാജിന്റെ മരണം ആത്മഹത്യയാണെന്ന് ആറ്റിങ്ങല്‍ പോലീസ്. പാലക്കാട് ഒറ്റപ്പാലം കണ്ണിയാംപുറം വാഴപ്പിള്ളിവീട്ടില്‍ രാജന്റെ മകനായ സജിന്‍രാജി(ലാലു-34)നെ ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപം കടത്തിണ്ണയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ, ഈ മാസം ആറിനു മരിച്ചു. [www.malabarflash.com]
സാമ്പത്തിക പ്രശ്‌നങ്ങളാണു യുവാവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നു കരുതുന്നതായി കേസന്വേഷിക്കുന്ന ആറ്റിങ്ങല്‍ എസ്.ഐ: തന്‍സീര്‍ പറഞ്ഞു. പോലീസ് സംഘം പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചു വീട്ടില്‍ അറിഞ്ഞത് സജിന്‍രാജിനു താങ്ങാനായില്ല. മൂന്നര ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ആരെയും പ്രതിചേര്‍ക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്നതിനു പിറ്റേന്ന് ഒരാള്‍ സജിന്‍ രാജിന്റെ ഫോണിലേക്കു വിളിച്ചതിനെപ്പറ്റിയും പോലീസ് അന്വേഷിച്ചിരുന്നു.
രാത്രി പാലക്കാടുനിന്നും തിരുവനന്തപുരത്തേക്ക് തനിച്ചാണ് വാടക കാറില്‍ സജിന്‍ രാജ് പുറപ്പെട്ടത്. തൃശൂര്‍ എത്തിയപ്പോള്‍ ഒരാള്‍ ലിഫ്റ്റ് ചോദിച്ചു കയറി. ആലുവവരെ ഇയാള്‍ കൂടെയുണ്ടായിരുന്നു. കാര്‍ കൊരട്ടിയിലെത്തിയപ്പോള്‍ സജിന്‍ രാജ് പമ്പില്‍നിന്നു കുപ്പിയില്‍ പെട്രോള്‍ വാങ്ങിയിരുന്നതായി കാറില്‍ കയറിയയാള്‍ പോലീസിനോടു പറഞ്ഞു. ബൈക്ക് എറണാകുളത്ത് എണ്ണയില്ലാതെ ഇരിക്കുകയാണെന്നും അത് എടുക്കാനാണ് പെട്രോള്‍ വാങ്ങുന്നതെന്നുമായിരുന്നു പറഞ്ഞത്. താന്‍ സിനിമാ ഫീല്‍ഡില്‍ ഡ്രൈവറാണെന്നും പറഞ്ഞിരുന്നു.

സിനിമാ മോഹമുള്ളതിനാല്‍ സജിന്‍ രാജില്‍നിന്ന് ഇയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അതുപ്രകാരമാണ് സംഭവം നടന്നതിന്റെ പിറ്റേന്ന് യുവാവിന്റെ ഫോണില്‍ വിളിച്ചതെന്നും ഇയാള്‍ പോലീസ് പറഞ്ഞു.
സജിന്‍രാജിന്റെ മൊെബെല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധിച്ചശേഷമേ കുറ്റപത്രം നല്‍കൂവെന്നു പോലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment