കാസര്‍കോട്: ജില്ലയിലെ എ ക്ലാസ് റെയില്‍വേ സ്‌റ്റേഷനുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ബൂത്ത് സ്ഥാപിക്കാന്‍ സന്നദ്ധമാണെന്ന് റെയില്‍വേ. ജില്ലയിലെ എ ക്ലാസ് സ്‌റ്റേഷനുകളില്‍ ഒന്നില്‍ മെഡിക്കല്‍ ബൂത്ത് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി അറിയിച്ചു.[www.malabarflash.com]
ബുധനാഴ്ച രാവിലെ പി കരുണാകരന്‍ എംപി നല്‍കിയ കത്തിനാണ് ഡിവിഷണല്‍ മാനേജരുടെ ഉടനടിയുള്ള മറുപടി. എ വണ്‍ സ്‌റ്റേഷനുകളായ ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ മെഡിക്കല്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്. സന്നദ്ധ സംഘടനകള്‍ക്കാണ് നടത്തിപ്പ് ചുമതല. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകും. എ വണ്‍ ക്ലാസ് സ്‌റ്റേഷനുകളിലാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് എ ക്ലാസ് സ്‌റ്റേഷനുകളില്‍ നടപ്പാക്കും.
ജില്ലയിലെ കാസര്‍കോടോ കാഞ്ഞങ്ങാടോ പരിഗണിക്കും. നടത്തിപ്പിനായി സന്നദ്ധ സംഘടനകളെ കെണ്ടത്തണം. ജില്ലയില്‍ 16 സ്‌റ്റേഷനുണ്ട്. കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ 150.200 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതിനിടയില്‍ മെഡിക്കല്‍ ബൂത്ത് അടിയന്തര ആവശ്യമാണെന്ന് പി കരുണാകരന്‍ എംപി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment