മൂവാറ്റുപുഴ: മോര്‍ച്ചറിയുടെ താക്കോല്‍ കാണാതായതോടെ മൃതദേഹം രണ്ട് മണിക്കൂറിലേറെ ഗേറ്റിന് മുന്നില്‍ അനാഥമായി കിടന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഗേറ്റിലും മോര്‍ച്ചറിയുടെ മുന്നിലുമായാണ് രണ്ടു മണിക്കൂറിലേറെ മൃതദേഹവുമായി സ്ട്രെച്ചര്‍ റോഡില്‍ കിടന്നത്.[www.malabarflash.com]
മൂവാറ്റുപുഴ വാളകം റാക്കാട് കിഴക്കേക്കുടിയില്‍ ശ്രുതിയുടെ മൃതദേഹത്തോടാണ് ഇത്തരത്തില്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ശ്രുതിയെ ഉച്ചക്ക് രണ്ടോടെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

വൈകീട്ട് അഞ്ചോടെ മോര്‍ച്ചറിയിലേക്ക് മാറ്റാനൊരുങ്ങി. എന്നാല്‍, ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ മുന്നിലെ റോഡില്‍ മൃതദേഹവുമായി സ്ട്രെച്ചര്‍ കിടന്നു. അരമണിക്കൂറിലേറെ കഴിഞ്ഞ് നാട്ടുകാരും പോലീസും ചേര്‍ന്ന് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി. എന്നാല്‍, മോര്‍ച്ചറിയുടെ വാതിലും തുറക്കാനായില്ല.
ഒടുവില്‍ രാത്രി ഏഴരയോടെ മൃതദേഹം പോലീസ് നിര്‍മല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment