Latest News

നാദിര്‍ഷയും പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് പുറമെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉടനെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് നാദിര്‍ഷയും പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.[www.malabarflash.com]

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ദിലീപും നാദിര്‍ഷയും നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനുശേഷം ആലുവ പോലീസ് ക്ലബില്‍ വച്ച് പോലീസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പതിമൂന്ന് മണിക്കൂറാണ് ഇവരുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. 

ഈ ചോദ്യംചെയ്യലിൽ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന്റെ അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്. ഇതിൽ നിന്നു ലഭിച്ച സൂചനകളാണ് ഇപ്പോൾ ദിലീപിന്റെ അറസ്റ്റിലേയ്ക്കും നാദിർഷയുടെ കസ്റ്റഡിയിലേയ്ക്കും നയിച്ചത്.

തുടരെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തശേഷമാണ് തീർത്തും അപ്രതീക്ഷിതമായി നാദിർഷയും ഈ കേസിൽ പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.