Latest News

വിഷം കലർന്ന ചായ കുടിച്ച് 21 പേർ ആശുപത്രിയിൽ

ലക്നോ: ഉത്തർപ്രദേശിലെ മിസാപൂരിലെ ചായക്കടയിൽനിന്നു വിഷം കലർന്ന ചായ കുടിച്ച് 21 പേർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഇവരെ ആരോര കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നും ഇവരെ പിന്നീട് വാരാണസി ട്രോമ സെന്‍ററിലേക്കു മാറ്റിയതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും ഇതേ കടയിൽനിന്നു ചായ കുടിച്ച 27 പേർക്കു ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.