സിയൂൾ: അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽനിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ 930 കിലോമീറ്റർ താണ്ടി ജപ്പാന്റെ സാന്പത്തിക മേഖലയിൽ(ഇഇഇസെഡ്) പതിച്ചെന്നു ജപ്പാൻ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.[www.malabarflash.com]
ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രകോപനപരമായ നടപടി. ഭൂഖണ്ഡാന്തര മിസൈലാണു ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയയുടെ സൈന്യവും അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്‍ ജേ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.
ഉത്തര കൊറിയ ഈ വർഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഇതുവരെ വിക്ഷേപിച്ചതിൽ നിന്നു വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. കഴിഞ്ഞ മെയിൽ രണ്ടു മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment