പഴയങ്ങാടി: പുതിയങ്ങാടി ജുമാമസ്ജിദ് ഖത്തീബിന്റെ അകാല മരണം നാടിനെയൊന്നാകെ വേദനിയിലാഴ്ത്തി. വ്യാഴാഴ്ചയാണ് വൈദ്യുതാഘാതമേററ് പുതിയങ്ങാടി ജുമാമസ്ജിദിലെ ഖത്തീബായ ജാബിര്‍ ഹുദവി (28) മരിച്ചത്.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
എടപ്പാളിലെ വീട്ടില്‍ മോട്ടോറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് ഷോക്കേററ് ജാബിര്‍ ഹുദവി മരിച്ചത്.
പുതിയങ്ങാടി ജുമാമസ്ജിദില്‍ ഖത്തീബായി ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. നാട്ടുലുളളതിനേക്കാള്‍ വലിയ സൗഹൃദവലയമാണ് പുതിയങ്ങടിയില്‍ ജാബിറിനുണ്ടായിരുന്നത്.
പുതിയങ്ങാടി പളളിയില്‍ പെരുന്നാള്‍ നിസ്‌കാരവും ഖുതുബയും നിര്‍വ്വഹിച്ചത് ഇദ്ദേഹം നാട്ടിലേക്ക് പോയത്. വ്യാഴാഴ്ച വാട്ട്‌സ്ആപ്പിലും മററും ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത പരന്നതോടെ നാടൊന്നാകെ കണ്ണീരിണിയുകയായിരുന്നു.
പെരുന്നാളിന് വീട്ടില്‍ പോയി തിരച്ചെത്തുമെന്ന് പറഞ്ഞ് പോയ ഖത്തീബിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊളളാന്‍ വിശ്വാസികള്‍ക്കാവുന്നില്ല.
പുതിയങ്ങാടിയിലുളള വിശ്വാസി സമൂഹത്തിനാകെ ജാബിര്‍ ഹുദവിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുളളു.
പളളിയിലെ ജോലിക്കിടയിലും നല്ല സൗഹൃദങ്ങളെ കാത്തു സൂക്ഷിക്കാന്‍ ഇദ്ദേഹം എന്നും ശ്രമിച്ചിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് വലിയൊരു സുഹൃദ്‌വലയം തന്നെ എടപ്പാളിലേക്ക് പോയിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment