Latest News

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകാണ് (19) ആത്മഹത്യ ചെയ്തത്. [www.malabarflash.com]

ഒരു സുഹൃത്തിനൊപ്പം ഇയാളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചു. രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നും പോലീസ് പറയുന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.