Latest News

പിഡിപി പ്രഖ്യാപിച്ച ബുധനാഴ്ചത്തെ ഹർത്താൽ പിൻവലിച്ചു

കൊല്ലം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്തിരുന്ന ഹർത്താല്‍ പിൻവലിച്ചു. ഹർത്താലിൽനിന്ന് പിൻമാറണമെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.[www.malabarflash.com] 

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി തള്ളിയ കർണാടക എൻഐഎ കോടതി വിധിയിൽ പ്രതിഷേധിച്ചാണ് പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. 

ബുധനാഴ്ചത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.