ഉദുമ: കരിപ്പോടി, കണിയമ്പാടിയിലെ ആതിര(23)യു ടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, ഇരിട്ടി സ്വദേശികളാണ് കസ്റ്റഡിയിലായത്. ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും അടുത്ത ബന്ധം ഉള്ളതായാണ് പോലീസ് നല്‍കുന്ന സൂചന.[www.malabarflash.com]
ഇരുവരെയും ചോദ്യം ചെയ്തു വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ആതിരയുടെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരാനാകുമെന്നാണ് ബേക്കല്‍ സി.ഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
ഇരുവരെയും ചോദ്യം ചെയ്തു വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ആതിരയുടെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരാനാകുമെന്നാണ് ബേക്കല്‍ സി.ഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
ഈ മാസം 10ന് ആണ് ആതിരയെ കാണാതായത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മുറിയില്‍ നടത്തിയ പരിശോധനയില്‍ സുദീര്‍ഘമായ കത്ത് കണ്ടെടുത്തിരുന്നു. താന്‍ മതം പഠിക്കാന്‍ പോകുന്നുവെന്നും വൈകാതെ തിരിച്ചെത്തുമെന്നുമാണ് കത്തിലെ പ്രധാന ഉള്ളടക്കം. തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു.
15 ദിവസമായി തുടരുന്ന അന്വേഷണത്തില്‍ ആതിരയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയും ആതിരയുടെ വീട്ടിനു സമീപത്ത് നേരത്തെ താമസക്കാരിയുമായ ഒരു യുവതിയാണ് തിരോധാനത്തിനു പിന്നിലെന്നു സൂചന ലഭിച്ചിരുന്നു.
പ്രസ്തുത യുവതിയെ ചോദ്യംചെയ്യാന്‍ ബേക്കല്‍ പോലീസ് വിളിപ്പിച്ചതോടെ യുവതി മുങ്ങിയതോടെയാണ് പോലീസ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്. ഈ യുവതിയുടെയും ആതിരയുടെയും ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരിട്ടി സ്വദേശികളെ പിടികൂടിയത്.
പ്രത്യേക അന്വേഷണ സംഘാംഗമായ അമ്പലത്തറ എസ്.ഐ ഇരിട്ടിയിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.


No comments:
Post a Comment