Latest News

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി

ന്യൂ ഡൽഹി : ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എൻ.ഡി.എ യുടെ സ്ഥാനാർത്ഥി രാം നാഥ്‌ കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു. രാം നാഥ്‌ കോവിന്ദ് 7,02,044 (65.65%) വോട്ടുകൾ നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ മീരാകുമാറിന് ലഭിച്ചത് 3,67,314 (34.35%) വോട്ടുകളാണ്.[www.malabarflash.com]

ആർ.എസ്.എസ്​ പശ്​ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന ആദ്യത്തേതും ദളിത് വിഭാഗത്തിൽ നിന്നും രണ്ടാമത്തേതും ആയ രാഷ്ട്രപതിയാണ് കോവിന്ദ്. മലയാളിയായ കെ.ആർ നാരായണൻ ആയിരുന്നു ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതി.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉൾപ്പടെയുള്ള നേതാക്കള്‍ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ അണികളും തടിച്ചു കൂട്ടിയിരിക്കുകയാണ്.

അതെ സമയം ഗുജറാത്തിലും ഗോവയിലും കോൺഗ്രസിൽ വോട്ട് ചോർച്ചയുണ്ടായി. ഗോവയിൽ 17ൽ 14 എം.എൽ.എ മാരുടെ വോട്ടും ഗുജറാത്തിൽ 60ൽ 49 എം.എൽ.എ മാരുടെ വോട്ടുകളും മാത്രമാണ് മീരാകുമാറിന് വാങ്ങാനായത്.കേരളത്തിൽ നിന്നും മാത്രമാണ് മീരാകുമാറിന് മുൻപിൽ എത്താനായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.