Latest News

വെള്ളിക്കോത്ത് പാലമംഗലം ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിര്യാതനായി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ റിട്ട. അധ്യാപകനും പരവനടുക്കം തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ട്രസ്റ്റിയുമായിരുന്ന വെള്ളിക്കോത്ത് പാലമംഗലം ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (80) നിര്യാതനായി.[www.malabarflash.com] 

പതിറ്റാണ്ടുകളോളം വെള്ളിക്കുന്നത്ത് ഭഗവതികാവിൽ വിദ്യാരംഭ ചടങ്ങിന്റെ ആചാര്യനായിരുന്നു. 

ഭാര്യ: മട്ടന്നൂർ പുളിയേരി പനമിറ്റം ഇല്ലത്ത് ശാരദ അന്തർജനം. മക്കൾ: ലത, പി.മധുസൂദനൻ (ഓവർസീയർ, പിഡബ്ല്യുഡി, കാഞ്ഞങ്ങാട്), പരേതയായ സുധ. മരുമക്കൾ: കെ.പി.ദാമോദരൻ (അധ്യാപകൻ, കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്‌കൂൾ), കെ.വി.ജയശ്രീ (പിലാത്തറ). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. വില്ലേജ് ഓഫിസർ), ഗോവിന്ദൻ നമ്പൂതിരി (തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൂജാരി), ശ്രീദേവി അന്തർജനം (മട്ടന്നൂർ), പരേതയായ വസന്തം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.