Latest News

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വം: കാവ്യ മാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ റെയ്ഡ്

കാ​ക്ക​നാ​ട് : കൊ​​​ച്ചി​​​യി​​​ൽ യുവനടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പോ​ലീ​സ് റെയ്ഡ്. ഓ​ൺ​ലൈ​ൻ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ‘ല​ക്ഷ്യ’​യു​ടെ ഓ​ഫീ​സി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.[www.malabarflash.com] 

ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കു​ന്ന സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11നു ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ നീ​ണ്ടു.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ൻ ദി​ലീ​പി​നെ ബ്ലാ​ക്മെ​യ്ൽ ചെ​യ്തു ജ​യി​ലി​ൽ​നി​ന്നു പ്ര​തി സു​നി​ൽ കു​മാ​ർ എ​ഴു​തി​യ ക​ത്തി​ൽ പറയുന്ന കാ​ക്ക​നാ​ട്ടെ ഷോ​പ്പി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​വ്യ​യു​ടെ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യു​വ​ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം കാ​ക്ക​നാ​ട്ടെ ക​ട​യി​ലെ​ത്തി​യ​താ​യി ക​ത്തി​ൽ ര​ണ്ടി​ട​ത്തു പ്ര​തി പ​റ​യു​ന്നു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് ഒ​ളി​വി​ൽ​പോ​കും മു​ൻ​പാ​ണു കാ​ക്ക​നാ​ട്ടെ ക​ട​യി​ലെ​ത്തി​യ​താ​യി സു​നി​ൽ മൊ​ഴി ന​ൽ​കി​യ​ത്. അ​പ്പോ​ൾ ദി​ലീ​പ് ആ​ലു​വ​യി​ലാ​ണെ​ന്നു മ​റു​പ​ടി ല​ഭി​ച്ച​താ​യും പ​റ​ഞ്ഞിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം ദി​ലീ​പി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം ഇ​തു​സം​ബ​ന്ധി​ച്ചും കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.