Latest News

റിയാസ് മുസ്‌ല്യാര്‍ കൊലക്കേസില്‍ മൂന്നുപ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി

കാസര്‍കോട്: പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മദ്രസാധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ് മുസ്ലിയാരെ  പള്ളിക്കകത്തെ മുറിയില്‍ കയറി വെട്ടികൊന്ന കേസിലെ മൂന്നുപ്രതികളുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി തള്ളി.[www.malabarflash.com] 

കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ. അശോകന്‍ ഹാജരായിരുന്നു. കൊല നടന്ന് 102-ാം ദിവസമാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ട് 98 ദിവസമായി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് നേട്ടമായി.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.