തൃശൂര്‍: മെഡിക്കൽ കോളജിൽ മരിച്ച യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്തു മുട്ടന്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കാമുകനോടൊപ്പം പോയ ശേഷം മതം മാറി ദേവിക എന്ന പേരു സ്വീകരിച്ച മുണ്ടക്കയം മേലേത്ത് തൊടിയിൽ അബ്ദുള്ളയുടെ മകൾ തസ്നി(25)യുടെ മൃതദേഹമാണു പിതാവ് സംസ്കരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം പിതാവ് അബ്ദുള്ള മൃതദേഹം ഏറ്റെടുക്കുകയും തുടർന്നു സംസ്കരിക്കുകയുമായിരുന്നു. അതേസമയം, യുവതിയുടെ മൃതദേഹം ഏറ്റെടുക്കാൻ അബ്ദുള്ള എത്തിയപ്പോഴേക്കും ഭർത്താവ് മാറിക്കളഞ്ഞതായും പരാതിയുണ്ട്.
യുവതിയുടെ രണ്ടാം ഭർത്താവായ രതീഷിനെ വിദേശത്തുനിന്നു സഹോദരൻ വിളിച്ചുവരുത്തിയെങ്കിലും ഇപ്പോൾ ഇയാൾ എവിടെയാണെന്നു സഹോദരനുമറിയില്ല.
ജൂണ്‍ 27ന് തിരുവല്ല കെയർ ഹോം നഴ്സിംഗ് സർവീസ് നടത്തിപ്പുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ നാലിനാണു മരിച്ചത്.
കാമുകനൊപ്പം പോയി മതം മാറിയതോടെ മൃതദേഹം തങ്ങൾ ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു തസ്നിയുടെ വീട്ടുകാർ.
രതീഷിനുവേണ്ടി സഹോദരൻ ജയൻ മൃതദേഹം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും രതീഷും ദേവികയും തമ്മിൽ വിവാഹം നടന്നതിന്റെ രേഖകൾ ഇല്ലാത്തതിനാൽ മൃതദേഹം വിട്ടുനല്‍കാൻ ആശുപത്രി അധികൃതർ തയാറായില്ല. ഇതേത്തുടർന്ന് വിദേശത്തായിരുന്ന രതീഷിനെ ജയൻ നാട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

No comments:
Post a Comment