Latest News

കളനാട് ലോറി മറിഞ്ഞ് ഗാതാഗതം തടസ്സപ്പെട്ടു

ഉദുമ: കളനാട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. കാഞ്ഞങ്ങാട് കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ കളനാട് ഹൈവേ ഹോട്ടലിന് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം.[www.malabarflash.com]

15 ലിറററിന്റെ ടിന്നുകളില്‍ നിറച്ച പാമോയിലുമായി
മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവറും, ക്ലീനറും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയതായിരുന്നു. ഈ സമയത്തായിരുന്നു ലോറി നിരങ്ങിനീങ്ങി അപകടത്തില്‍ പെട്ടത്. 

ഇതേതുടര്‍ന്ന് കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി പാതയില്‍ ഗതാഗതം തടസപ്പെട്ടു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.