Latest News

മക്കയെ ലക്ഷ്യമാക്കി വീണ്ടും മിസൈൽ; ത്വാഇഫിൽ വെച്ച് തകർത്തു

ജിദ്ദ: സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു.[www.malabarflash.com] 

മക്കക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നുവീണത്. നാശനഷ്ടങ്ങളില്ല. വ്യാഴം രാത്രിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് വെള്ളിയാഴ്ച രാവിലെയാണ് അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ് ഒൗദ്യോഗികമായി വിശദീകരണം ഇറക്കിയത്.

ഹജ്ജ് സീസണിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സൗദിയുടെ ഒൗദ്യോഗിക വാർത്ത ഏജൻസി സൂചിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.