Latest News

ബലിപെരുന്നാളാണെങ്കില്‍ ബലികര്‍മ്മം നിര്‍വഹിച്ചിരിക്കും : കല്ലട്ര മാഹിന്‍ ഹാജി

കാസറകോട്:  ബലിപെരുന്നാള്‍ വേളയില്‍ വീണ്ടും പ്രകോപനപവുമായി എത്തിയ സംഘ്പരിവാറിന് ചുട്ട മറുപടിയുമായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി.[www.malabarflash.com] 

നൂറ്റാണ്ടുകളായി മുസ്ലിം സമുദായത്തിന്റെ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തി വരുന്ന മൃഗബലി നടത്താൻ അനുവദിക്കില്ലെന്ന് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ പെരിയടുക്ക സ്വദേശി അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ പോയി സംഘ് പരിവാർ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് രംഗത്തെത്തിയത്.

സഹസ്രാബ്ദങ്ങളായി നടന്നുവരുന്ന മതാചാരത്തെ തടുക്കാന്‍ സംഘ്പരിവാറിന് എന്തധികാരമാണുള്ളത്. പെരുന്നാളിന് ബലിയറുക്കണമെന്നുണ്ടെങ്കില്‍ അത് ചെയ്തിരിക്കും.അതിനായി ഒറ്റൊരുത്തന്റെ സമ്മതമോ സാക്ഷ്യമോ വേണ്ടതില്ല. ഇസ്ലാം മത വിശ്വാസികൾ ലോകവ്യാപകമായി അനുഷ്ടിച്ചു പോരുന്ന ബലികർമ്മം നിയമം മൂലം തടയാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ ആവശ്യം വരുന്നുവെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണം.

അല്ലാതെ കേട്ടയുടനെ സംഘ്പരിവാര്‍ അനുകൂല നിലപാടല്ല പോലീസ് എടുക്കേണ്ടത് എന്നും കല്ലട്ര മാഹിന്‍ ഹാജി വ്യക്തമാക്കി. ജില്ലയിലെ സമാധാനന്തരിക്ഷം ഇല്ലാതാക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ എന്തു വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.